Breaking News

ശത്രുക്കളോടുപോലും ഇങ്ങനൊന്നും ചെയ്യല്ലേ ; അന്താരാഷ്ട്ര ഫുട്ബോളില്‍ റെക്കോഡിട്ട് കാനഡ; അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം…

അന്താരാഷ്ട്ര വനിത ഫുട്ബോളില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ റെക്കോര്‍ഡിട്ട് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ക്ക്. താരത്തിന് മുന്നില്‍ ഇനി മറ്റാരുമില്ല.

ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിമാറുകയായിരുന്നു.

290 കളിയില്‍ നിന്ന് 185 ഗോളാണ് ക്രിസ്റ്റീന്‍ അടിച്ചുകൂട്ടിയത്. സെന്റ് കിറ്റ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 11 ഗോളിനാണ് കാനഡ വിജയിച്ചത്. ക്രിസ്റ്റീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ അഡ്രിയാന ലിയോണ്‍ നാല് ഗോളുകളടിച്ചു കൂട്ടി.

അമേരിക്കയുടെ അബി വാംബാഷെയുടെ (184) റെക്കോഡാണ് തകര്‍ന്നത്. പുരുഷ ഫുട്ബോളില്‍ ഇറാന്റെ അലി ദേയി (109) മുന്നില്‍. ഇതോടെ പുരുഷ-വനിത ഫുട്ബോളിലെ ഗോള്‍വേട്ടക്കാരിയായി കാനഡ താരം.

20 വര്‍ഷമായി കാനഡയ്ക്കായി ബൂട്ടണിയുന്നുണ്ട് ക്രിസ്റ്റീന്‍. 2012 ഒളിമ്ബിക്‌സില്‍ ആറു ഗോള്‍ നേടിയതോടെ ഒരു ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് സ്വന്തമായി.

അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ക്രിസ്റ്റീന്‍ കാനഡയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരവുമാണ്.

About Daily Keralam

Check Also

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് …

Leave a Reply