Breaking News

ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് താരരാജാവ്….

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന്

പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. അന്നൊന്നും അതിന് കൃത്യമായ ഉത്തരം അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അറുപതാം ജന്മദിനത്തില്‍

ദൃശ്യം 2 ടീസര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുക.

About Daily Keralam

Check Also

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!

മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ …

Leave a Reply