Breaking News

വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായതാണ് നമ്മുടെ ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച്‌ രാജ്‌നാഥ് സിങ്…

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി ആയ ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടം. മൂന്ന് സേനകളുടേയും

ഏകോപനം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ 10-15 വര്‍ഷമായി ചര്‍ച്ച നടത്തിയെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ സിഡിഎസ് തസ്തിക സൃഷ്ടിച്ച്‌ തീരുമാനം വേഗത്തിലാക്കിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

About Daily Keralam

Check Also

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!

മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ …

Leave a Reply