Breaking News

‘അവരുടെ ചിരിയാണ്​ എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം

അന്തർസംസ്​ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർ​ട്ടേഡ്​ ഫ്ലൈറ്റൊരുക്കി ബോളിവുഡ്​ നടൻ സോനു സൂദ്​. സോനു പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173

തൊഴിലാളികളാണ് മുംബൈയിൽ നിന്ന്​ ഡെറാഡൂണിലെത്തിയത്.

ഉച്ചക്ക്​ 1.57ന്​ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം വൈകീട്ട്​ 4.41ന്​ ഡെറാഡൂണിലെ ജോളി ഗ്രാൻഡ്​ വിമാനത്താവളത്തിലെത്തി.

‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ കൂടുതൽ പേരും. വീട്ടുകാരെയും കൂട്ടുകാരെയും കാണാനായി അവർ പറക്കുന്നത്​ കാണുമ്പോൾ എനിക്ക്​ വളരെ സന്തോഷം തോന്നുന്നു’- സോനു സൂദ്​ പറഞ്ഞു.

ഭാവിയിൽ തൊഴിലാളികളെ സഹായിക്കാനായി കൂടുതൽ വിമാനങ്ങൾ പറത്താനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്​ചയാണ്​ കേരളത്തിൽ കുടുങ്ങിക്കിടന്ന 167 അന്തർസംസ്​ഥാന തൊഴിലാളികളെ സ്വന്തം ചെലവിൽ നടൻ വിമാനത്തിൽ നാട്ടിലെത്തിച്ചത്​.

എറണാകുളത്തെ ഒരു വസ്ത്ര നിർമാണ ഫാക്​ടറിയിൽ തുന്നൽ ജോലി ചെയ്​തിരുന്ന സ്ത്രീകൾക്കാണ്​ അന്ന്​ സോനു സൂദിൻെറ സഹായം ലഭ്യമായത്. ഭുവനേശ്വറിലുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരുടെ ദുരവസ്​ഥയെപറ്റി നടൻ അറിയാൻ ഇടയായത്​.

നേരത്തേ മഹാരാഷ്ട്രയിലും കർണാടകയിലും കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സോനു സൂദ് ബസ് സർവീസുകൾ ഒരുക്കിയിരുന്നു. പഞ്ചാബിലെ

ഡോക്​ടർമാർക്ക്​ 1500 പി.പി.ഇ കിറ്റുകളും വിതരണം ചെയ്​ത ഇദ്ദേഹം ആരോഗ്യപ്രവർത്തകർക്ക്​ താമസ സൗകര്യമൊരുക്കാൻ മുംബൈയിലെ ഹോട്ടൽ വിട്ടു​നൽകുകയും ചെയ്തിരുന്നു.

About Daily Keralam

Check Also

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!

മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ …

Leave a Reply