Breaking News

Politics

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ് 19

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്. കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More »

4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതിയെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല…

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വൻ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ്​ കാരണം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാറിന്‍റെ ശ്രദ്ധ മുഴുവൻ അഴിമതിയിലാണെന്ന്​ പ്രതിപക്ഷ നേതാവ്​ ആരോപിക്കുന്നത്. നടപ്പാകില്ലെന്ന്​ ഉറപ്പുള്ള വൻകിട പദ്ധതികളുടെ പേര്​ പറഞ്ഞ്​ കൺസൾട്ടൻസിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സർക്കാർ​. ഇതിന്​ ഒടുവില​ത്തെ ഉദാഹരണമാണ്​ ഇ-മൊബിലിറ്റി പദ്ധതി. 4500 കോടി രൂപ മുടക്കി 3000 ഇലക്​ട്രിക്​ ബസുകൾ നിർമിക്കുന്ന പദ്ധതിയാണിത്​. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന …

Read More »

അരവിന്ദ് കേജ്‌രിവാളിന് രോഗലക്ഷണം: കോവിഡ് ടെസ്റ്റ് നടത്തും..!

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ്​ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്​​ പരിശോധനക്ക്​ വിധേയമാക്കും. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ …

Read More »

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൻറെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കണം. സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​ന് പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് തു​ട​രു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഇ​ത് കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പി​ൽ‌ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ൺ എ​ട്ട് മു​ത​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൻറെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും എന്ന് മാത്രം.

Read More »

വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായതാണ് നമ്മുടെ ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച്‌ രാജ്‌നാഥ് സിങ്…

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി …

Read More »

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…

സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …

Read More »

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം; രാഹുൽ ഗാന്ധി!

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ്‌ പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്ബോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം, രാഹുല്‍ ഗാന്ധി ആവശ്യപെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം …

Read More »

മദ്യപാനികളോടു കാണിക്കുന്ന സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരൻ..!

സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടു കാണിക്കുന്ന താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. മദ്യ ഷാപ്പ് തുറക്കുമ്ബോള്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ അത് ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ …

Read More »

ഏത് മതവികാരമാണ് വ്രണപ്പെട്ടത്‌?; വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി പിണറായി വിജയന്‍..

ടൊവിനോ തോമസ്‌ നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളമെന്ന് അക്രമികള്‍ ഓര്‍ക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് മുഖ്യമന്ത്രി സെറ്റ് തകര്‍ത്ത വിഷയത്തില്‍ പ്രതികരിച്ചത്. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തായി ചില വര്‍ഗീയശക്തികള്‍ വര്‍ഗീയവികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ …

Read More »

അബോര്‍ഷന്‍ നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്‍ഷന്‍ നടത്താനുള്ള കാലാവധി 20…

ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രാ​ജ്യ​ത്ത് ഗ​ര്‍​ഭച്ഛി​ദ്രം ന​ട​ത്താ​ന്‍ അ​നു​വ​ദ​നീ​യ​മാ​യ കാ​ല​പ​രി​ധി 24 ആ​ഴ്ച​യാ​ക്കി ഉ​യ​ര്‍​ത്താ​നാണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. നേ​ര​ത്തെ ഇ​ത് 20 ആ​ഴ്ച​യാ​യി​രു​ന്നു. അതായത് അഞ്ച് മാസം. 20 ആ​ഴ്ച വ​രെ​യാ​യി​രു​ന്നു ഇ​തു​വ​രെ ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന …

Read More »