മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകർ അതേ അക്ഷമയോടെയാണ് കാത്തിരിക്കുകയാണ്.
വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരാണ് മോഹൻലാൽ വേഷമിടുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു.
സുനിൽ ഷെട്ടി, അർജ്ജുൻ സർജ്ജ, കീർത്തി സുരേഷ്, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, ഫാസിൽ, സിദ്ദീഖ്, മഞ്ജു വാര്യർ, ബാബുരാജ്, നെടുമുടി
വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, ഗണേഷ് കുമാർ, സുരേഷ് കുമാർ, തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിൽ ദേശീയ പുരസ്കാരജേതാവായ സിനിമാറ്റോഗ്രാഫർ ടിരു, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ എന്നിവരും അണിയറയിലുണ്ട്. കൂടാതെ ചൈനയിൽ പ്രദർശനാനുമതി നേടുന്ന ചിത്രം കൂടിയാണിത്. കാലങ്ങളായി ഇന്ത്യയിലെ വലിയ വിജയമായി മാറിയ പ്രധാനപ്പെട്ട സിനിമകളെല്ലാം തന്നെ ചൈനയിൽ റിലീസ് ചെയ്യുകയും മികച്ച കളക്ഷൻ നേടി മുന്നേറുകയും ചെയ്യാറുള്ളതാണ്.
2020ൽ ചൈനയിൽ റിലീസ് ചെയ്യാൻ പോകുന്ന തെരഞ്ഞെടുക്കപ്പെട്ട 40 ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിന്റെ മരയ്ക്കാർ : അറബിക്കടലിന്റെ സിംഹം.
ഈ ചരിത്രനേട്ടം മലയാളസിനിമയുടെ വാണിജ്യ സാധ്യതകളെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഏറ്റവും കൂടുതൽ ഓവർസീസ് റൈറ്റ്സ്, മ്യൂസിക് റൈറ്റ്സ് നേടിയ സിനിമയെന്ന നിലയിലും മരയ്ക്കാർ മുൻപന്തിയിലാണ്. 250 കോടിയോളം രൂപ റൈറ്റ്സ് വിഭാഗത്തിൽ മാത്രം ഇതുവരെ ചിത്രം നേടിക്കഴിഞ്ഞിരിക്കുകയാണ്.ആന്റണിപെരുമ്പാവൂർ, കോൺഫിഡൻസ് ഗ്രൂപ്പ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മിച്ചിരിക്കുനത്.