മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ അറബി കടലിൻറെ സിംഹത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മാർച്ച് 26ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുക. അഞ്ച് ഭാഷകളിൽ അയ്യായിരം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
മലയാള സിനിമയിൽ ആദ്യമായാണ് ഒരു ചിത്രം ഇത്രയും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. കോൺഫിഡന്റ് ഗ്രൂപ്പും ആശിർവാദ് സിനിമാസും ചേർന്ന് നിർമിക്കുന്നത്.
കൂടാതെ, ചിത്രത്തിൽ ചൈന, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റർ ആർട്ടിസ്റ്റുകളും ഭാഗമായിരുന്നു. മൂന്ന് മണിക്കൂർ ആണ് ചിത്രത്തിൻറെ ദൈർഖ്യം. ഇന്ത്യൻ സിനിമലോകത്തെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സുനിൽ ഷെട്ടി, അർജുൻ, പ്രഭു, മധു, മഞ്ജു വാരിയർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇളയരാജ, എംജി ശ്രീകുമാർ, രാജേഷ് മുരുകേശൻ എന്നിവരാണ് ചിത്രത്തിൻറെ ഗാനങ്ങൾക്ക് ഈണമിടുന്നത്.