Breaking News

മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!

മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വർദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാൽ മിഞ്ചിയും മൂക്കുത്തിയും സ്ത്രികൾ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.

ഇന്ത്യൻ സ്ത്രീകൾക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം.

മിഞ്ചി

ഇന്ത്യൻ പാരമ്പര്യം അനുസരിച്ച്‌ ഒരു പെൺകുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലിൽ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികൾ ഗർഭപാത്രവുമായി ബന്ധപ്പെട്ടവയാണ്.

ഇതേ നാഡികൾക്ക് ഹ്യദയവുമായ് വളരെയധികം ബന്ധമുണ്ട്. കാലിലെ വിരലിൽ മിഞ്ചി അണിയുന്നതിലുടെ നാഡികൾ ഉത്തേജിക്കപ്പടുന്നുവെന്നാണ് ശാസ്ത്രം. ഇത് യൂട്രസിലേക്കുളള രക്തസംക്രമണത്തെ ക്രമപ്പെടുത്തുത്താനും അതിലൂടെ ഗർഭപത്രത്തെ ശക്തിപ്പെടുത്താനും സഹായിക്കുകയും കൂടാതെ ഇത് ആർത്തവചക്രത്തെയും ക്രമപ്പെടുത്തുന്നു.

വെള്ളി നല്ലൊരു ചാലകം കൂടി ആയതിനാൽ വെളളികൊണ്ടുള്ള മിഞ്ചി ഭൂമിയിലെ പോളാർ ഊർജ്ജത്തെ ആഗീരണം ചെയ്യുകയും അണിയുന്ന ആളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം മിഞ്ചിയുടെ പ്രത്യേകതയാണ്.

മൂക്കുത്തി

ജാതി മത ഭേദമന്യേ വിവാഹിതരും അല്ലാത്തവരുമായ സ്ത്രികൾ ഉപയോഗിക്കുന്ന നാസാഭരണമാണ് മൂക്കുത്തി. ഒരു പെൺകുട്ടിക്ക് വിവാഹ പ്രായം ആയി എന്നതിന്റെ തെളിവായും ചിലയിടങ്ങളിൽ മൂക്കുത്തി ധരിക്കുന്നതിലൂടെ കരുതാറുണ്ട്. പാർവ്വതി ദേവിയോടുള്ള ആദരവായും മൂക്കുത്തി അണിയുന്നു. ഭാരതിയ സംസ്ക്കാരത്തിന്റെ ഭാഗമായി പറയപ്പെടുന്ന മൂക്കുത്തി പക്ഷേ ഭാരതീയമല്ല എന്നതാണ് യാഥാർത്ഥ്യം.

മിഡിൽഈസ്റ്റ് സംസ്ക്കാരത്തിൻറെ ഭാഗമായിരുന്ന മൂക്കുത്തി മുഗൾ അധിനിവേശകാലത്ത് ഇന്ത്യൻ സംസ്ക്കാരത്തിൻറെ ഭാഗമായി മാറിയതാണ്. പുരാതന ഭാരതിയ കലാരൂപങ്ങളിലൊന്നും തന്നെ മൂക്കുത്തി ധരിച്ച സ്ത്രീകളെ കാണാൻ കഴിയില്ല.

തമിഴ് നാട്ടിലാണ് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചാരം മൂക്കുത്തിക്ക് ഉള്ളതെങ്കിലും  സംഘക്യതികളിലൊന്നും തന്നെ മൂക്കുത്തിയെപ്പറ്റി പരാമർശ്ശമില്ല എന്നതും ശ്രദ്ധേയമാണ്.

പതിനേഴാം നൂറ്റാണ്ടുമുതലാണ് ഇന്ത്യയിൽ മക്കുത്തിക്ക് പ്രചാരം ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.  മൂക്കുത്തി, നാത്, ഫുൽ, പുല്ലാക്ക് എന്നീ പേരുകളിൽ ഇന്ത്യയിലെ വിവിധഭാഷകളിൽ ഈ നാസാഭരണം അറിയപ്പെടുന്നു.

മൂക്കിൻറെ ഇടതു ഭാഗത്തണിയുന്ന നോസ് റിംഗിനെ നാത് എന്നും സ്റ്റഡിനെ ഫുൽ എന്നുമാണ് വടക്കേ ഇന്ത്യയിൽ അറിയപ്പെടുന്നത്. ഇടതുഭാഗത്തായി മൂക്കു കുത്തുന്നവരും വലതു ഭാഗത്തു മൂക്കു കുത്തുന്നവരും ഇന്ത്യയിൽ ഉണ്ട്. തെക്കെ ഇൻഡ്യക്കാർ കൂടുതലായും ഇടതു വശത്തു മൂക്കുകുത്താൻ ഇഷ്ടപ്പെടുന്നവരാണ്. കേരളത്തിൽ പഴയ തലമുറയിലുളള മുത്തശ്ശിമാരെല്ലാം മൂക്കുത്തി അണിഞ്ഞവരായിരുന്നു.

ഏതാണ്ട് അമ്പതു വർഷങ്ങൾക്കു മുമ്പ് വരെ മൂക്കൂകുത്തൽ തെക്കെ ഇന്ത്യയിൽ സർവ്വസാധാരണമായിരുന്നു. മൂക്കിൻറെ ഇരു ഭാഗത്തും മൂക്കുത്തി അണിയുന്നവരുമുണ്ട്. ജാതീയമായ പ്രത്യേകതകളും മൂക്കുത്തി ധരിക്കുന്നതിൽ പ്രകടമാണ്.

വലിപ്പത്തിലും ഡിസൈനിലും നിർമ്മാണ വസ്തുക്കളിലും ഭാഷാ, ദേശ, സംസ്ക്കാര വ്യത്യാസങ്ങൾ പ്രകടമാണ്. വിവാഹ ചിഹ്നമായി അണിയുന്ന മൂക്കുത്തി ഭർത്താവ് മരിക്കുന്നതോടെ ഊരിമാറ്റുകയാണ് പതിവ്.

ആയൂർ വേദഗ്രന്ഥമായ സുശ്രിത സംഹികയിൽ മൂക്കു കുത്തുന്നതിനെപ്പറ്റി പരാമർശമുണ്ട്. മൂക്കിൽ പ്രത്യേക ഭാഗത്ത് കുത്തുന്നതിലൂടെ സ്ത്രീകളിലെ ആർത്തവ വേദന കുറയുമെന്നാണ് സുശ്രിത സംഹിത പറയുന്നത്.

ഇടതുമൂക്കിനോടു ചേർന്നു വരുന്ന ഞരമ്പുകൾ സ്ത്രീകളുടെ പ്രത്യുൽപ്പാദന അവയവങ്ങളുമായി ബന്ധം ഉളളവയാണ്. മൂക്കുകുത്തുന്നതിലൂടെ പ്രസവം എളുപ്പമാകാനും ലളിതമാകാനും സഹായകമാകുന്നു. ഇതിനാൽ തന്നെ ഇടതുമൂക്കിൽ മൂക്കുത്തി ഇടുന്നതാണ് നല്ലതെന്നു പറയപ്പെടുന്നു. ശരീരത്തിലെ ചില പ്രത്യേക മർമ്മങ്ങളിൽ സൂചി കുത്തുമ്പോൾ ലഭിക്കുന്ന ആശ്വാസം.

About Daily Keralam

Check Also

പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…

തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ …

Leave a Reply