Breaking News

ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!

ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു.

എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20-നായിരുന്നു തുടങ്ങിയത്.

ഐ-ലീ​ഗാകട്ടെ നവംബര്‍ 30-ും. ഇക്കുറി സീസണ്‍ തുടങ്ങുന്നത് വൈകിയാല്‍ ഈ ​പോരാട്ടങ്ങളും തുടങ്ങാന്‍ വൈകാനുള്ള സാധ്യതയാണ് കൂടുതല്‍.

About Daily Keralam

Check Also

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം …

Leave a Reply