Breaking News

ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : ‌ കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ

രാജ്യത്ത് ജൂണ്‍ 15 മുതല്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം ശക്തമാകുന്നു. അതേസമയം, ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും

ഇത് വ്യാജവാര്‍ത്തയാണെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ദേശീയ ഹിന്ദി ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍

ബ്യൂറോയുടെ വ്യാജവാര്‍ത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കി. ട്രെയിന്‍ വ്യോമ ഗതാഗതം

എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വന്നതോടെയാണ് തീരുമാനം- ഇതായിരുന്നു സന്ദേശം. ഒരു ഹിന്ദി വാര്‍ത്താചാനലിന്റെ പേരിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.

വാര്‍ത്താചാനലിന്റെ ദൃശ്യത്തില്‍ സന്ദേശം വ്യാജമായി എഴുതിച്ചേര്‍ക്കുകയായിരുന്നു.

About Daily Keralam

Check Also

പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…

തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ …

Leave a Reply