Breaking News

നഗ്നശരീരത്തിലെ ചിത്രം വര, രഹ്നയ്‌ക്കെതിരെ ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം…

നഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആക്ടിവിസ്റ്റും മോഡസലുമായ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പോക്സോ ആക്ട് സെക്ഷൻ 13,14,15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് വ്യാഴാവ്ച പനമ്പള്ളി നഗറിൽ രഹ്ന ഫാത്തിമ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാട്ടേഴ്‌സിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന് പിന്നാലെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടിയായി ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം.

പൊലീസ് റെയ്ഡ് നടത്തിയ സാഹചര്യത്തിൽ രഹ്ന ഫാത്തിമയോട് ബിഎസ്എൻഎൽ ക്വാട്ടേഴ്‌സിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ ഇപ്പോൾ ജാമ്യാപേക്ഷയ്ക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രഹ്ന ഫാത്തിമ.

വ്യാഴാഴ്ച്ച പനമ്പള്ളി നഗറിൽ രഹ്ന താമസിക്കുന്ന ബിഎസ്എൻഎൽ ക്വാട്ടേസിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. രഹ്ന കോഴിക്കോടാണുളളത് എന്നാണ് ഭർത്താവ് മനോജ് അറിയച്ചത്. വീട്ടിൽ നിന്ന് ലാപ്‌ടോപ്പ് അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു.

അതിനിടെയാണ് അഭിഭാഷകൻ മുഖേനെ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വ്യക്തിസ്വാതന്ത്ര്യൽ ഇടപെടൽ നടത്തുന്ന നീക്കമാണ് തനിക്കെതിരെയുളള കേസ് എന്നും കേസിനെ തനിക്ക് ഭയമില്ലെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം.

എന്നാൽ കേസിൽ ഇപ്പോൾ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ രംഗത്തെത്തി. പൊലീസ് റെയ്ഡ് നടത്തിയത് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബിഎസ്എൻഎൽ ആരോപിക്കുന്നത്.

30 ദിവസത്തിനുള്ളിൽ ക്വാട്ടേഴ്‌സ് ഒഴിയണമെന്നാണ് ബിഎസ്എൻഎൽ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ചിട്ട് ക്വാർട്ടേഴ്‌സ് ഒഴിഞ്ഞില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിരുന്നു.

നേരത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി ബിഎസ്എൻഎൽ രഹ്ന ഫാത്തിമയെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ രഹ്നയ്ക്ക് ക്വാർട്ടേഴ്‌സിൽ താമസിക്കാൻ അർഹതയില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

About Daily Keralam

Check Also

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും …

Leave a Reply