Breaking News

കടുത്ത ആശങ്കയിൽ കേരളം; സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കുതിച്ചുയരുന്നു…

കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതവും,

കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

27 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 12 പേര്‍ക്കും എറണാകുളം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ

2 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ കണ്ണൂര്‍ ജില്ലയിലെ 6 സിഐഎസ്‌എഫ്കാര്‍ക്കും ഒരു എയര്‍ക്രൂവിനും രോഗം ബാധിച്ചു.

About Daily Keralam

Check Also

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം …