Breaking News

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ് 19

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്.

കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

About Daily Keralam

Check Also

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; 22 മരണം; ഒരു ജില്ലയിൽ അതീവ ​ഗുരുതരം….

കേരളത്തിൽ ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ …

Leave a Reply