സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര് വിദേശത്ത് നിന്ന് എത്തിയവരും 62 പേര് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്,
സമ്ബര്‍ക്കം വഴി 481 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്, ഇന്നത്തെ കണക്കോടെ കേരളത്തില്‍ ആകെ രോഗികള്‍ 10275 ആയി. തിരുവനന്തപുരം 339, കൊല്ലം 42, ആലപ്പുഴ 20, പത്തനംതിട്ട 39, കോട്ടയം 13, ഇടുക്കി 26, എറണാകുളം 57, തൃശൂര്‍ 42, പാലക്കാട് 25, മലപ്പുറം 42,
കോഴിക്കോട് 33, വയനാട് 13, കണ്ണൂര്‍ 23, കാസര്‍കോട് 18 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല,12 ആരോഗ്യ പ്രവര്‍ത്തകര്‍,5 ബിഎസ്എഫ് ജവാന്മാര്,3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.