Breaking News

ആശ്വാസ വാര്‍ത്ത‍; മനുഷ്യരിൽ കൊറോണ വാക്‌സിൻ വിജയകരമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല..

ലോകമൊന്നടങ്കം കാത്തിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല വ്യക്തമാക്കി. 1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെകെയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ AZD1222 എന്നാണ് വാക്‌സിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും

വെളുത്ത രക്താണുക്കളും ഈ വാക്‌സിന്‍ വഴി ഉണ്ടാക്കാന്‍ കഴിയുന്നതായി തെളിയിച്ചു. കണ്ടെത്തലുകള്‍ വളരെയധികം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ എല്ലാതരത്തിലുമുള്ള കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ എന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തണം.

വളരെ വേഗം ഇതിന്റെ ഫലം അറിയാന്‍ കഴിയുമെന്നും സര്‍വകലാശാല അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്‌സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ അസ്ട്രസെനെക പിഎല്‍സിയാണ് യൂണിവേഴ്‌സിറ്റിക്ക് പരീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്.

About Daily Keralam

Check Also

കേരളത്തിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ സ്‌കൂളിലേയ്ക്ക് : അന്തിമ തീരുമാനം…

സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച. കോവിഡ് വ്യാപനത്തിന്റെ …

Leave a Reply