Breaking News

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ഉറവിടം അറിയാത്ത കേസുകള്‍…

സംസ്ഥാനത്ത് ഇന്ന്885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 724 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ

സമ്മേളനത്തില്‍ അറിയിച്ചു.

ഇതില്‍ ഉറവിടം അറിയാത്ത 54 കേസുകളും ഉള്‍പ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും,

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 50

പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍

നിന്നുള്ള 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും,വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കോവിഡ്-19 സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുരുഗന്‍ (44), ആലപ്പുഴ ജില്ലയിലെ മറിയാമ്മ (85), കാസര്‍ഗോഡ് ജില്ലയിലെ ഖയറുന്നീസ (48), മാധവന്‍ (68) എന്നീ

വ്യക്തികള്‍ മരണമടഞ്ഞു. ഇതോടെ മരണം 54 ആയി.

About Daily Keralam

Check Also

സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ലോക റെക്കോര്‍ഡ്…

റൈഡ് ഷെയര്‍ ദൗത്യത്തില്‍ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ഇതോടെ, ഒരൊറ്റ റോക്കറ്റ് …

Leave a Reply