Breaking News

‘സാഹോ’ സംവിധായകൻ സുജീത്ത് വിവാഹിതനായി..

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്.

ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്.

ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ ഒരു ചിത്രമാണ് ഇപ്പോൾ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

About Daily Keralam

Check Also

26ന് ദേ​ശീ​യ പ​ണി​മു​ട​ക്ക് ; ​എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും…

പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യ 26ന് ​ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പ​ണി​മു​ട​ക്ക് …

Leave a Reply