Breaking News

കനത്ത മഴ തുടരുന്നു: ഇടുക്കിയിൽ സ്ഥിതി ആശങ്കാജനകം, നാലിടത്ത് ഉരുൾപൊട്ടൽ ; മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു…

കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ സ്ഥിതി കൈവിട്ടു പോവുമോയെന്ന ആശങ്കയില്‍ ജില്ലഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ഡാമില്‍ ഉയര്‍ന്നത് 6 അടി ജലം. വ്യാഴാഴ്ച രാവിലെ 2347.12 ആയിരുന്നു ജലനിരപ്പ്.

അതേസമയം, ഇടുക്കിയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്‍റെ മൃതദേഹമാണ് കിട്ടിയത്.

ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജില്ലയില്‍ ഇന്നലെയുണ്ടായ ശക്തമായമഴയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടില്‍ മൂന്നിടങ്ങളിലായും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടിയത്.

ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കി പൊന്മുടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി പി​ന്നി​ട്ട​തോ​ടെ ഇ​ടു​ക്കി പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തുറന്നത്. അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് 30 ​സെ.​മീ വീ​തം ഉ​യ​ര്‍​ത്തി 65 ക്യു​മെ​ക്‌​സ് വെ​ള്ളം പ​ന്നി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് തു​റ​ന്നു വി​ടും.

പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ മുന്നറിയിപ്പ് നല്‍കി. രാജമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കിയില്‍ ഗതാഗതം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍

സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, എന്നിവ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം രാത്രി സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.

About Daily Keralam

Check Also

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം …