Breaking News

സംസ്ഥാനത്ത് സമ്ബര്‍ക്ക വ്യാപനം രൂക്ഷമാകുന്നു; ഇന്ന് 3120 സമ്ബര്‍ക്കരോഗികള്‍; 12 മരണം…

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276

പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും,

പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ

രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 3402 കൊവിഡ് കേസുകളില്‍ 3120 എണ്ണവും സമ്ബര്‍ക്കത്തിലൂടെ ബാധിച്ചവയാണ്.

ഇതില്‍ 235 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ സമ്ബര്‍ക്ക കേസുകളുള്ളത്. ഇവിടെ 502 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെയുള്ള കൊവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 315 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 254 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോ​ഗം ബാധിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 213 പേരും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 199 പേരും, കോട്ടയം ജില്ലയില്‍ നിന്നുള്ള 191 പേരും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 182 പേരും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 153 പേരും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 113 പേരും, വയനാട് ജില്ലയില്‍ നിന്നുള്ള 72 പേരും, ഇടുക്കി

ജില്ലയില്‍ നിന്നുള്ള 21 പേരും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും,

കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

About Daily Keralam

Check Also

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും …

Leave a Reply