Breaking News

2020 അവസാനത്തോടെ ഇത്തരം ഫോണുകളിൽ വാട്ട്‌സ്‌ആപ്പ് പ്രവർത്തനം പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് മുന്നറിയിപ്പ്…

2020 അവസാനത്തോടെ നിരവധി ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കു.

എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്‌ആപ്പ് ലഭ്യമാകുന്നതായിരിക്കും. ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി.

ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്ഡേറ്റുകള്‍ ലഭിക്കുന്നത് നിര്‍ത്തിയ എല്ലാ സ്മാര്‍ട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. അതായത്

സംസങ് ഗാലക്സി എസ് 2, മോടോറോള ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയര്‍ എന്നിങ്ങനെയുള്ള ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല.

ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

About Daily Keralam

Check Also

ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗിൽ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് …

Leave a Reply