Breaking News

ഐപിഎൽ ; കലാശപ്പോര് ഇന്ന് : അഞ്ചാം കിരീടത്തിനായി മുംബൈയും കന്നിക്കിരീടത്തിനായി ഡൽഹിയും…

ഐപിഎല്‍ 13ആം സീസണില്‍ ഇന്നത്തെ ഫൈനലില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിൽ ഏറ്റുമുറ്റും. അഞ്ചാം കിരീടം ലക്ഷ്യമാക്കി മുംബൈ

ഇറങ്ങുമ്ബോള്‍ ആദ്യ കിരീടം ചൂടാമെന്ന പ്രതീക്ഷയോടെയാണ് ഡല്‍ഹി കളത്തിലിറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവുമാണ് മുംബൈ ലക്ഷ്യമിടുന്നത്. രോഹിത് ശര്‍മ്മയെ മാറ്റി നിര്‍ത്തിയാല്‍ മുംബൈ ഇന്ത്യന്‍സില്‍ വീക്ക് പോയിന്‍്റുകള്‍ കുറവാണ്.

തേര്‍ഡ് സീമര്‍, സ്പിന്നര്‍മാര്‍ എന്നീ മേഖലകളും ദുര്‍ബലമാണെങ്കിലും രോഹിതിന്‍്റെ ഫോമാണ് ആശങ്ക. ക്വിന്‍്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിങ്ങനെ

ഏറെ കരുത്തുറ്റ ബാറ്റിംഗ് നിരയും ട്രെന്‍്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നീ ശക്തമായ പേസ് ദ്വയവുമാണ് മുംബൈയെ ചാമ്ബ്യന്‍ ടീമാക്കി മാറ്റുന്നത്.

തുടക്കത്തിലെ കുതിപ്പിനും ഒടുക്കത്തിലെ കിതപ്പിനും ഇടയില്‍ ഡല്‍ഹി പ്ലേഓഫില്‍ ബുദ്ധിമുട്ടി കയറിക്കൂടുകയായിരുന്നു. എലിമിനേറ്ററില്‍ മുംബൈക്കെതിരെ തന്നെ തകര്‍ന്നടിഞ്ഞ ഡല്‍ഹി പക്ഷേ, ക്വാളിഫയറില്‍ ഹൈദരാബാദിനെ തകര്‍ത്തു കളഞ്ഞു.

മാര്‍ക്കസ് സ്റ്റോയിനിസ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് വലിയ കരുത്താണ് അവര്‍ക്ക് നല്‍കിയത്. ശിഖര്‍ ധവാന്‍ ഫോമിലേക്ക് തിരികെയെത്തിയത് ആശ്വാസമാണ്. ഹെട്‌മെയറിന്‍്റെ കഴിവും കഴിഞ്ഞ കളിയില്‍ കണ്ടു.

ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരൊക്കെ ഫോം ഔട്ടാണെന്നത് ഡല്‍ഹിയ്ക്ക് തലവേദനയാണ്. കഗീസോ റബാഡ, ആന്‍റിച് നോര്‍ക്കിയ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ അടങ്ങുന്ന ബൗളിംഗ് നിര വൈവിധ്യം കൊണ്ട് മുംബൈയെക്കാള്‍ മികച്ച യൂണിറ്റ് എന്ന് പറയേണ്ടി വരും.

അപ്പോഴും പവര്‍പ്ലേയില്‍ റബാഡയുടെ മോശം പ്രകടനവും നോര്‍ക്കിയയുടെ അസ്ഥിരതയും അവര്‍ക്ക് തിരിച്ചടിയാണ്. ഹൈദരാബാദിനെതിരെ സ്റ്റോയിനിസിന് ഓപ്പണിംഗ് റോള്‍ നല്‍കിയത് വിജയിച്ചു എങ്കിലും ബോള്‍ട്ടും ബുംറയും അടങ്ങുന്ന മുംബൈ പേസ് ബാറ്ററിയ്ക്ക്

മുന്നിലേക്ക് അദ്ദേഹത്തെ അവതരിപ്പിക്കുമോ എന്നത് കണ്ടറിയണം. കാരണം, പവര്‍പ്ലേയില്‍ സ്റ്റോയിനിസ് പുറത്തായാല്‍ പരുങ്ങലിലാവുക മധ്യനിരയാവും. എന്തായാലും ഇന്നത്തെ ഡല്‍ഹി ബാറ്റിംഗ് ഓര്‍ഡര്‍ പ്രവചനാതീതമാണ്.

About Daily Keralam

Check Also

ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗിൽ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് …

Leave a Reply