കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,975 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 91,77,841 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 480 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,34,218 ആയി ഉയർന്നു.
നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,38,667 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 86,04,955 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.