തിരുവനന്തപുരം കോർപ്പറേഷനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മോദി മാജിക് സംഭവിക്കുമെന്ന് സുരേഷ് ഗോപി എംപി. എൻഡിഎ സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കുമെന്നും പൂജപ്പുര വാർഡ് തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യവെ സുരേഷ് ഗോപി പറഞ്ഞു.
ഈ വരുന്ന എൻ.ഡി.എ സ്ഥാനാർഥികൾ വന്‍ഭൂരിപക്ഷത്തോടെ കോർപറേഷൻ ഭരണം പിടിച്ചെടുക്കുമെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോർപറേഷനിൽ നടക്കാൻ പോകുന്നത് മോഡി മാജിക് ആയിരിക്കും.
അഴിമതിക്കെതിരെ വോട്ട് ചെയ്യാൻ കമ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കൾ ആഹ്വാനം ചെയ്യണം. അഴിമതിരഹിത ഭരണമാണ് എൻ.ഡി.എയുടേത്. അതാണ് കേന്ദ്രത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂജപ്പുര ഏര്യാ പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.രാജഗോപാൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പൂജപ്പുര വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ.വി.വി രാജേഷ്,
സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, മുൻ കൗൺസിലർ ഡോ.വിജയലക്ഷ്മി, ബിജെപി നേമം മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.