Breaking News

അവധി പിൻവലിച്ചു ; ഇനി മുതൽ ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും…

കേരളത്തിലെ ബാങ്കുകളിൽ ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു. ഇനി മുതൽ രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. നേരത്തേ സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്.

മുന്‍പത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമായിരിക്കും ഇനി ബാങ്കുകള്‍ക്ക് അവധി ഉണ്ടായിരിക്കുക.

About Daily Keralam

Check Also

ധാന്യ മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് …

Leave a Reply