നിവാര്‍ ചുഴലികൊടുങ്കാറ്റിന്റെ തീവ്രത കുറയുന്നു. തമിഴ്നാട് കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആദ്യമായി കരതൊട്ടത്. വരുന്ന മണിക്കൂറുകളില്‍ തീവ്രത കുറഞ്ഞ് നിവാര്‍ കൊടുങ്കാറ്റായി മാറും.
നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. ചെന്നൈയില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. കടലൂരിലും വ്യാപക നാശനഷ്ടമുണ്ടായി.
വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാള്‍ മരിച്ചു. നിവാര്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പൂര്‍ണമായും കരയില്‍ കടന്നത്. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്.
തീരത്ത് എത്തിയപ്പോഴേക്ക് തീവ്രത കുറഞ്ഞിട്ടുണ്ട്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 85-95 കിലോമീറ്ററാണ്.