Breaking News

കൊൽക്കത്തൻ ഡാർബി; ഈസ്റ്റ് ബംഗാളിനെ തകർത്ത് മോഹൻ ബഗാന് തകർപ്പൻ ജയം…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്.

റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്.
കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്.

മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച്‌ കയറ്റുകയായിരുന്നു റോയ് കൃഷ്ണ.

85ആം മിനുട്ടിൽ പിറന്ന മന്‍വീര്‍ സിംഗിന്റെ ഗോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതീക്ഷകളെ എല്ലാം ഇല്ലാതെയാക്കി. കളി അവസാനിക്കാനിരിക്കെ ബാഡന്‍ ഇന്മാനടക്കം ഐഎസ്‌എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയ മോഹന്‍ ബഗാന്‍ ആദ്യ ഐഎസ്‌എല്‍ കൊല്‍ക്കത്തന്‍ ഡാര്‍ബി സ്വന്തമാക്കുകയായിരുന്നു

About Daily Keralam

Check Also

ധാന്യ മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് …

Leave a Reply