Breaking News

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പാര്‍ട്ടി പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറിതിന്റെ കാരണം വ്യക്തമാക്കി താരം…

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ല്‍ ​നി​ന്ന് പി​ന്‍​മാ​റിയ കാരണം വ്യക്തമാക്കി ര​ജ​നീ​കാ​ന്ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്‍​മാ​റു​ന്നു​വെ​ന്നാ​ണു താരത്തിന്റെ വി​ശ​ദീ​ക​ര​ണം.

വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ല്‍ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച്‌ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ദുഃ​ഖി​ക്കാ​ന്‍ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു.

മ​ക്ക​ള്‍ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ര്‍​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നുമായിരുന്നു നേരത്തെ രജനി വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച 70കാരനായ രജനിയെ രക്ത സമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

About Daily Keralam

Check Also

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ …

Leave a Reply