Breaking News

പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കും : കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ മുകേഷ്….

നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും വീണ്ടും ജനവിധി തേടാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച്‌ നടന്‍ മുകേഷ്. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ് പറഞ്ഞു.

കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്.

മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി വച്ചാണ് എംഎല്‍എ എന്ന നിലയില്‍ കൊല്ലത്ത് മുകേഷ് സജീവമാകുന്നത്.

തെരഞ്ഞെടുപ്പ് വിളിപ്പുറത്ത് എത്തി നില്‍ക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുളള പുതുവര്‍ഷ കലണ്ടറും എംഎല്‍എ പുറത്തിറക്കി.

About Daily Keralam

Check Also

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം …

Leave a Reply