Breaking News

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ. ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.

ആളപായമില്ല. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

About Daily Keralam

Check Also

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ …

Leave a Reply