Breaking News

ഏഴ് വര്‍ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു…

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.

പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.  ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നത്.

ലേലം, വാഴുന്നോര്‍,പത്രം,നായര്‍ സാബ് ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്

About Daily Keralam

Check Also

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു; സിനിമാ സംഘടനകളുടെ യോഗം ഇന്ന്…

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു. ഇതോടെ സിനിമാ മേഖല …

Leave a Reply