തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില
ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത് എന്നതടക്കം പരിശോധിക്കും. ശിവകാശിക്ക് സമീപം സത്തൂറിലെ ഫാക്ടറിയില്‍ ഇക്കഴിഞ്ഞ 12നാണ് പൊട്ടിത്തെറിയുണ്ടായത്.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.