ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 12 ഓവറില്‍ 30 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ഓപ്പണര്‍മാരായ സാക് ക്രാവ്ലി, ഡൊമിനിക് സിബ്ലി, നായകന് ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ക്രാവ്ലി ഒന്‍പത് റണ്‍സും സിബ്ലി രണ്ട് റണ്‍സും റൂട്ട് അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്.
ക്രാവ്ലിയെയും സിബ്ലിയെയും അക്ഷര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ റൂട്ടിനെ സിറാജ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്.
ടീം ഇന്ത്യ പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ,
റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്
ടീം ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്: ഡൊമിനിക് സിബ്ലി, സാക് ക്രാവ്ലി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഒലി പോപ്പ്,
ബെന്‍ ഫോക്സ്, ഡാനിയല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്, ജാക് ലീച്ച്, ജെയിംസ് ആന്ഡേഴ്സണ്.