Breaking News

ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു.

അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.31 ലക്ഷം പേര്‍ മരിച്ചു.

രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി കടന്നു. ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.17,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യ 1.57 ലക്ഷമായി ഉയര്‍ന്നു.

About Daily Keralam

Check Also

നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം…

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 12 ഓവറില്‍ 30 റണ്‍സ് എടുക്കുന്നതിനിടെ …

Leave a Reply