സിനിമയിലെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയനടി അനു സിത്താര. തനിക്ക് ആദ്യ സിനിമയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്‍…Read more
ആദ്യ വരുമാനം ‘സീറോ’ ആയിരുന്നുവെന്നാണ് നടി പറഞ്ഞത്. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് അനു ഇക്കാര്യം തുറന്നു പറഞ്ഞത്. ഇഷ്ട നടന് ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു,
വീട്ടില്‍ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകള്‍ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളുണ്ടായിരുന്നു സംവാദത്തിൽ. എല്ലാ ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കുകയും ചെയ്തു. 2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത
പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന് അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങളിലൂടെ നായികനിരയിലെത്തി. നീയും ഞാനുമാണ് അനുസിതാര അവസാനമായി അഭിനയിച്ച ചിത്രം.