Breaking News

Daily Keralam

കനത്ത മഴ തുടരുന്നു; മതില്‍ ഇടിഞ്ഞ് വീടിന് മുകളില്‍ വീണു 2 കുടുംബത്തിലെ 8 പേര്‍ മരിച്ചു…

കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ചന്ദ്രയംഗുട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൗസേനഗറിൽ വീടുകളുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു. ഗുതരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൂറ്റൻ കോമ്പൗണ്ട് മതിൽ ഇടിഞ്ഞ് സമീപത്തായി നിലനില്‍ക്കുന്ന രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരും അയൽ കുടുംബത്തിലെ മൂന്ന് പേരുമാണ് മരിച്ചത്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കോമ്പൗണ്ട് മതിൽ ഉടമയ്‌ക്കെതിരായി നരഹത്യയ്ക്കും അപകടത്തിനും കാരണമായ സെക്ഷൻ …

Read More »

അതിതീവ്ര ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്‌ക്കൊപ്പം അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More »

2020 അവസാനത്തോടെ ഇത്തരം ഫോണുകളിൽ വാട്ട്‌സ്‌ആപ്പ് പ്രവർത്തനം പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് മുന്നറിയിപ്പ്…

2020 അവസാനത്തോടെ നിരവധി ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കു. എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്‌ആപ്പ് ലഭ്യമാകുന്നതായിരിക്കും. ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി. ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്ഡേറ്റുകള്‍ …

Read More »

ബൊളീവിയയെ ഗോൾ മഴയിൽ മുക്കി ബ്രസീൽ…

സാവോ പോളോയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഞ്ച് തവണ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കി ബ്രസീല്‍. എതിരാളികളായ ബൊളീവിയയെ എതിരിലാത അഞ്ച് ഗോളിന് ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കിന്യോസ്, കുട്ടിഞ്ഞോ, ഫിര്‍മിഞ്ഞോ എന്നിവരാണ്. ബൊളീവിയന്‍ താരമായ ജോസ് കരാസ്കൊ നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ തുടക്കമാല്‍സരത്തില്‍ അഞ്ച് ഗോള്‍ വിജയം ബ്രസീല്‍ നേടി.

Read More »

യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിനവും ആയിരം കടന്നു : നാല് മരണം..

യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരം കടന്നു. വെള്ളിയാഴ്ച 1075 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,04,004 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,004ഉം മരണസംഖ്യ 442ഉം ആയെന്നു യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1424 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 94,903 ആയി ഉയർന്നു. നിലവിൽ 8659 …

Read More »

കേരളത്തില്‍ ഇന്ന് 9,250 പേര്‍ക്ക് കൂടി കോവിഡ്‌; 25 മരണം; സമ്ബര്‍ക്കം വഴി 8,215 പേര്‍ക്ക് രോഗബാധ…

കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 1205 മലപ്പുറം 1174 തിരുവനന്തപുരം 1012 എറണാകുളം 911 ആലപ്പുഴ 793 തൃശൂര്‍ 755 കൊല്ലം 714 പാലക്കാട് 672 കണ്ണൂര്‍ 556 കോട്ടയം 522 കാസര്‍ഗോഡ് 366 പത്തനംതിട്ട 290 …

Read More »

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; 22 മരണം; ഇന്ന് 6,850 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1049 മലപ്പുറം 973 കോഴിക്കോട് 941 എറണാകുളം 925 തൃശൂര്‍ 778 ആലപ്പുഴ 633 കൊല്ലം 534 പാലക്കാട് 496 കണ്ണൂര്‍ 423 കോട്ടയം 342 …

Read More »

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍…

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഒക്്ബര്‍ 31 വരെയാണ് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൊതുഗാതഗതത്തിന് തടസമുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകല്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അഞ്ച് പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. സംസ്ഥാത്ത് …

Read More »

ഒഡീഷയി​ലെ പുരി ജഗന്നാഥക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു..

ഒഡീഷയി​ലെ പുരി ജഗന്നാഥക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ ഉള്‍പ്പടെയുളള ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരി​ച്ചത്. ഒഡിഷയിലെ പ്രശസ്തമായ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ്‌ കോവിഡ് സ്ഥിരീകരണ വാര്‍ത്ത പുറത്ത് വരുന്നത്. പരിശോധന നടത്തിയതില്‍ 822 ജീവനക്കാരില്‍ 379 പേര്‍ കോവിഡ് പോസിറ്റീവായി.  എന്നാല്‍ ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായും ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി …

Read More »

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് ; 20 മരണം: 4424 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കൂടാതെ 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം 852 എറണാകുളം 624 മലപ്പുറം 512 കോഴിക്കോട് 504 കൊല്ലം 503 ആലപ്പുഴ 501 തൃശൂര്‍ 478 കണ്ണൂര്‍ 365 പാലക്കാട് 278 …

Read More »