Breaking News

Local News

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ. ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ആളപായമില്ല. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ് ; 26 മരണം; 5541 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

കേരളത്തിൽ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4296 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം 1019 കോട്ടയം 674 കൊല്ലം 591 തൃശൂര്‍ 540 പത്തനംതിട്ട 512 മലപ്പുറം 509 കോഴിക്കോട് 481 ആലപ്പുഴ 475 തിരുവനന്തപുരം 404 കണ്ണൂര്‍ 301 വയനാട് 245 പാലക്കാട് 242 ഇടുക്കി 130 …

Read More »

ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…

കൊല്ലം എഴുകോണില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. തമിഴ്നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിനു പ്രവേശനം നേടിയ പെൺകുട്ടി പഠന ചെലവിനായി ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാന്‍ പെൺകുട്ടി ബാങ്കില്‍ പോയിരുന്നു. എന്നാല്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 19 മരണം; 4911പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

കേരളത്തിൽ ഇന്ന് 5490 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. അതേസമയം ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം – 712 എറണാകുളം – 659 …

Read More »

ക്രിസ്മസ് – പുതുവത്സരാഘോഷത്തിൽ കൊല്ലം ജില്ലയില്‍ മാത്രം വിറ്റത് 13.69 കോടിയുടെ മദ്യം…

ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും കൊല്ലം ജില്ലയിൽ മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയര്‍ ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍‌ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 2.19 കോടി രൂപയുടെ വില്‍പന നടന്നതായി കണക്കുകള്‍ പറയുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം …

Read More »

പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കും : കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ മുകേഷ്….

നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും വീണ്ടും ജനവിധി തേടാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച്‌ നടന്‍ മുകേഷ്. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ് പറഞ്ഞു. കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്. മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി …

Read More »

നീണ്ട ഒമ്ബത് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്നുമുതല്‍ സ്കൂളുകളിലേക്ക്…

ഒമ്ബത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍‌‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സു‍രക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മാതാപിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തേണ്ടത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. സ്കൂ​ളു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ …

Read More »

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ് ;28 മരണം; 5652 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 1006 പത്തനംതിട്ട 714 കോഴിക്കോട് 638 കൊല്ലം 602 കോട്ടയം 542 ആലപ്പുഴ 463 തൃശൂര്‍ 450 മലപ്പുറം 407 പാലക്കാട് 338 തിരുവനന്തപുരം 320 വയനാട് …

Read More »

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്…

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവെന്ന് റിപ്പോര്‍ട്ട്. നീക്കിയത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ്. കൂടാതെ ക്ഷേത്രകലകള്‍ക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. ആചാരപരമായി നടത്തുന്ന ക്ഷേത്രകലകള്‍ നടത്തുന്നതിന് വിലക്കുണ്ടാകില്ല. കൊവിഡ് മാനണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം സ്റ്റേജ് പരിപാടികള്‍ നടത്തേണ്ടത്.

Read More »

സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കൊവിഡ്; 14 മരണം; 2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് നേരിയ ആശ്വാസം. ഇന്ന് 3,047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 504 കോഴിക്കോട് 399 എറണാകുളം 340 തൃശൂര്‍ 294 …

Read More »