Breaking News

Must Read

സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ്; 7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം…

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം – 1114 തൃശൂര്‍ – 1112 കോഴിക്കോട് – 834 തിരുവനന്തപുരം – 790 മലപ്പുറം – 769 കൊല്ലം – 741 ആലപ്പുഴ – 645 …

Read More »

വീണ്ടും പ്രതീക്ഷയർപ്പിച്ച്‌ രാജ്യം; കോവിഡ് വാക്‌സിൽ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി…

രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം വീണ്ടും ആരംഭിക്കാൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. പരീക്ഷണം പുനരാരംഭിക്കുമ്ബോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിജിസിഐ നിർദ്ദേശം. സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും ഡിജിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ട്ര സെനക കമ്ബനിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ പരീക്ഷണം രാജ്യത്ത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്. …

Read More »

അതിതീവ്ര ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്‌ക്കൊപ്പം അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More »

സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി; അവനു ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000 എന്ന പുതിയ …

Read More »

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് ; 20 മരണം: 4424 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കൂടാതെ 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം 852 എറണാകുളം 624 മലപ്പുറം 512 കോഴിക്കോട് 504 കൊല്ലം 503 ആലപ്പുഴ 501 തൃശൂര്‍ 478 കണ്ണൂര്‍ 365 പാലക്കാട് 278 …

Read More »

കണ്ണും നട്ട് ചൈന : ഭയന്ന് വിറച്ച്‌ പാക്കിസ്ഥാൻ : റഫേൽ വിമാനങ്ങൾ നാളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും…

റാഫേല്‍ വിമാനം നാളെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഔദ്യോഗികമായി നാളെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ചടങ്ങിലേയ്ക്ക് നേരിട്ടെത്തും. 2017ന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ അടിയന്തിര ആവശ്യം കണക്കിലെടുത്താണ് റഫേല്‍ വിമാനങ്ങളിലെ അഞ്ചെണ്ണം കൈമാറിയത്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധം സ്ഥാപിക്കാനുളള ഫ്രാന്‍സിന്റെ തീരുമാനം …

Read More »

ജോഷ് ; ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ആപ്പ്; നാളെ പുറത്തിറക്കും

കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് നല്‍കിയ ഡിജിറ്റല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ടിക് ടോകിനെ വെല്ലാന്‍ ഇനി മുതല്‍ ജോഷ് ആപ്പ്. വാര്‍ത്താ-വിനോദ-വീഡിയോ മാധ്യമമായ ഡെയ്‌ലി ഹണ്ട് ആണ് ജോഷ് ആപ്പ് പുറത്തിറക്കുന്നത്.  സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1 മണിക്ക് ജോഷ് ആപ്പ് പുറത്തിറക്കും. ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത. ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. …

Read More »

റഷ്യയ്ക്ക് പിന്നാലെ ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ത്യക്കാര്‍ക്ക് ഉടന്‍ ലഭ്യമാകും…

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവിഡിനെതിരായ വാക്സിന്‍ ‘കൊവിഷീല്‍ഡ്’ വരുന്ന 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം ചെയ്യുന്നു. കൊവിഷീല്‍ഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിന്‍ ആവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മുന്‍ഗണന …

Read More »

പെട്ടിമുടിയിൽ മരണം 55 ആയി; ഇന്ന് ലഭിച്ചത് മൂന്ന് മൃതദേഹങ്ങൾ: ഇനി കണ്ടെത്താനുളളത് 15പേരെ..

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി കണ്ടെത്താനുള്ളത് 15 പേരെ കൂടി. ഇതില്‍ ഏറെയും കുട്ടികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സമീപത്തെ പുഴയില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. …

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി…

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ …

Read More »