Breaking News

World

കണ്ണും നട്ട് ചൈന : ഭയന്ന് വിറച്ച്‌ പാക്കിസ്ഥാൻ : റഫേൽ വിമാനങ്ങൾ നാളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും…

റാഫേല്‍ വിമാനം നാളെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഔദ്യോഗികമായി നാളെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ചടങ്ങിലേയ്ക്ക് നേരിട്ടെത്തും. 2017ന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ അടിയന്തിര ആവശ്യം കണക്കിലെടുത്താണ് റഫേല്‍ വിമാനങ്ങളിലെ അഞ്ചെണ്ണം കൈമാറിയത്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധം സ്ഥാപിക്കാനുളള ഫ്രാന്‍സിന്റെ തീരുമാനം …

Read More »

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം : വളർത്തുനായ്ക്കളെ ഭക്ഷണത്തിനായി പിടികൂടാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി വളര്‍ത്തുനായ്ക്കളെ പിടികൂടാന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടതായതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളര്‍ത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാന്‍ കിം ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. ആളുകള്‍ നായ്ക്കളെ വളര്‍ത്തുന്നത് മുതലാളിത്തത്തിന്റെ ജീര്‍ണനമാണെന്നും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥര്‍ക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ ഇവയെ വിട്ടുനല്‍കാം. അതല്ലെങ്കില്‍ …

Read More »

ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…

ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്‍കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച്‌ …

Read More »

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ആദ്യഘട്ടം വിജയകരം; രണ്ടാംഘട്ടം ഇന്ത്യയിലും പരീക്ഷിക്കാന്‍ നീക്കം…

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ ശ്രമം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇനിയുള്ള പരീക്ഷണഘട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലോകമെങ്ങുമുള്ള വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വാക്സിന്‍ നിര്‍മാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ.

Read More »

ആശ്വാസ വാര്‍ത്ത‍; മനുഷ്യരിൽ കൊറോണ വാക്‌സിൻ വിജയകരമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല..

ലോകമൊന്നടങ്കം കാത്തിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല വ്യക്തമാക്കി. 1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെകെയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ AZD1222 എന്നാണ് വാക്‌സിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും …

Read More »

കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ ശാസ്ത്രജ്ഞര്‍…

കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ ശാസ്ത്രജ്ഞര്‍. കോവിഡ് -19 പാന്‍ഡെമിക്കിന് പിന്നിലെ കൊറോണ വൈറസ് എന്ന നോവല്‍ കൊതുകുകളിലൂടെ ആളുകള്‍ക്ക് പകരാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ ആദ്യമായി സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് കൊതുക് പരത്തുന്നതല്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തിന് കൂടുതല്‍ അടിത്തറ നല്‍കുകയാണ് ഇപ്പോഴത്തെ പഠന റിപ്പോര്‍ട്ടുകളും. സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ കോവിഡ് -19 രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ്-2 എന്ന വൈറസിന്റെ കഴിവിനെക്കുറിച്ചുള്ള ആദ്യത്തെ പരീക്ഷണാത്മക …

Read More »

രോഗവ്യാപനം ഉയരുന്നു; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കൊന്നുകളയുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊളംബിയയില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ നിഷ്‌കരുണം കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന പ്രദേശങ്ങളിലാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പാക്കാനായി ആയുധധാരികളായ മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ക്രിമിനല്‍ സംഘങ്ങളുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേര്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെയാണ് …

Read More »

കോവിഡ് ഇനിയും ശക്തി പ്രാപിക്കും; ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. കൊവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ലെന്നും കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ മഹാമാരി കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മിക്ക രാജ്യങ്ങളും തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. വൈറസ് …

Read More »

കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടറുമായി‌ അമേരിക്ക…

കൊവിഡ് വൈറസിനെ പിടികൂടി ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടര്‍ വികസിപ്പിച്ച്‌ അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. വൈറസിന്റെ വ്യാപനം കുറക്കുവാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് മെറ്റീരിയല്‍സ് ടുഡെ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിലും വിമാനങ്ങളിലും വൈറസ് വ്യാപനം തടയാന്‍ പുതിയ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ഉപകരണം 99.8 ശതമാനം സാര്‍സ് കോവ് -2 വൈറസിനെയും ഇല്ലാതാക്കിയതായാണ് പഠനം പറയുന്നത്. നിക്കല്‍ …

Read More »

ഇന്ത്യ തുടക്കമിട്ടു; ചൈനയ്ക്ക് ഇരുട്ടടിയുമായി കുടുതൽ രാജ്യങ്ങൾ: ചൈനീസ് ആപ്പ് നിരോധനത്തിന് യുഎസും ആസ്ട്രേലിയയും

ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ സമാന നീക്കത്തിനൊരുങ്ങി അമേരിക്കയും ആസ്ട്രേലിയയും. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് …

Read More »