Breaking News

Politics

ബ്ലാക് ഫംഗസ്: കേന്ദ്രത്തോട് രാഹുൽഗാന്ധിയുടെ മൂന്ന് ചോദ്യങ്ങൾ…

കൊവിഡ് വ്യാപനത്തോടൊപ്പം രാജ്യത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ബ്ലാക് ഫംഗസ് രോഗ ചികില്‍സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ചോദ്യങ്ങള്‍. ട്വിറ്ററിലാണ് വയനാട് എംപി രാഹുല്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ”ബ്ലാക് ഫംഗസ് രോഗബാധയെക്കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്തത്?, രോഗികള്‍ക്ക് ഈ മരുന്ന് ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?, സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ …

Read More »

പുതുമുഖങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാര്‍ തുടര്‍ഭരണത്തിലേക്ക്…

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ ,പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും …

Read More »

ആറന്‍മുളയില്‍ നിന്ന് വീണാ ജോര്‍ജ് മന്ത്രിസഭയിലേയ്ക്ക്…

ജനകീയ മുഖവുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലേക്കെത്തുമ്ബോള്‍ ആറന്‍മുളക്കും അഭിമാന നിമിഷം. സഭയില്‍ ഉറച്ച ശബ്ദമായി മാറിയ വീണ ജോര്‍ജിന് ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്. ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അര്‍ത്ഥവും മാനവും നല്‍കിയ നിയമസഭ സാമാജിക. സത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നാം പിണറായി സര്‍ക്കാരിലെ ഉറച്ച ശബ്ദത്തിനുടമ. പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തില്‍ ആറന്‍മുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി. ഇങ്ങനെ നിരവധി ജനകീയ വിശേഷണങ്ങളുമായാണ് …

Read More »

കെകെ ശൈലജ ടീച്ചർ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം…

രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും കെ കെ ശൈലജ പുറത്ത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച മന്ത്രിയെന് ഖ്യാദി നേടിയ കെ കെ ശൈലജക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയില്‍ തുടരുക. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും …

Read More »

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പാര്‍ട്ടി പ്രഖ്യാപനത്തില്‍നിന്ന് പിന്‍മാറിതിന്റെ കാരണം വ്യക്തമാക്കി താരം…

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ല്‍ ​നി​ന്ന് പി​ന്‍​മാ​റിയ കാരണം വ്യക്തമാക്കി ര​ജ​നീ​കാ​ന്ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്‍​മാ​റു​ന്നു​വെ​ന്നാ​ണു താരത്തിന്റെ വി​ശ​ദീ​ക​ര​ണം. വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ല്‍ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച്‌ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ദുഃ​ഖി​ക്കാ​ന്‍ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു. മ​ക്ക​ള്‍ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ര്‍​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം …

Read More »

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി…!!

ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. വടക്കൻ കേരളത്തിൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്ബോൾ എൻഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്. താനൂരിൽ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം. തളിപ്പറമ്ബ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാൽക്കുളങ്ങര , തൃച്ചംബരം എന്നീ വാർഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

Read More »

കർഷക സമരം; ചൊവ്വാഴ്ച ഭാരത് ബന്ദ്…

ഡിസംബർ എട്ടിന് ഭാരത് ബന്ദ്. കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർകാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. നിയമഭേദഗതി പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷക സംഘടനകൾ. മിനിമം …

Read More »

അഭ്യൂഹങ്ങള്‍ക്ക് വിരാമം; രജനീകാന്തിന്‍റെ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും; ജനുവരി ഒന്നിന് നിലവില്‍ വരും….

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. ജനുവരി ഒന്നിന് നിലവില്‍ വരുമെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്ബായിരിക്കും ഇത്. ആത്മീയ-മതേതര രാഷ്ട്രീയമാണ് പാര്‍ട്ടി മുന്നോട്ടു വക്കുകയെന്നും തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും രജനികാന്ത് പറഞ്ഞു. രജനിയുടെ ട്വീറ്റ് ഇങ്ങനെ; ‘തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. ജാതി മത പരിഗണനകളില്ലാത്ത, സത്യസന്ധവും അഴിമതി രഹിതവുമായ ആത്മീയ …

Read More »

രാഷ്ട്രീയ പ്രവേശം; തീരുമാനം ഉടനെന്ന്‌ രജ്‌നികാന്ത്…

രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടൻ അറിയിക്കുമെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. രജനി മക്കള് മണ്ഡ്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ”ഞാന് സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. ഞാൻ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”- രജനി പറഞ്ഞു.

Read More »

കെഎസ്‌എഫ്‌ഇ യിലെ ക്രമക്കേട്; മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

കെഎസ്‌എഫ്‌ഇ ചിട്ടി നടത്തിപ്പ് വ്യാപക ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയില്‍ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്രമക്കേട് പുറത്തു വരുമ്ബോള്‍ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആര്‍ക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്‌എഫ് ഇയിലെ അഴിമതിയില്‍ അന്വേഷിക്കുമ്ബോള്‍ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും …

Read More »