കേരളത്തിൽ ഇന്ന് 5490 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. അതേസമയം ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം – 712 എറണാകുളം – 659 …
Read More »കോവിഡ് വാക്സിൻ സംസ്ഥാനത്തെത്തി; വിതരണം 113 കേന്ദ്രങ്ങളില്‍…
കേരളത്തിൽ ആദ്യഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തി. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോവിഷീല്‍ഡ് എത്തിച്ചത്. വാക്സിന് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്സിന് മാറ്റുക. ശേഷം ആരോഗ്യ …
Read More »ഐഎസ്സ്എൽ ; അവസാന സ്ഥാനക്കാരുടെ പോര് ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ…
ഐഎസ്എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.
Read More »വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് ആശങ്കയിൽ; സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍…
സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന വ്യക്തമാക്കി. തിയേറ്ററുകള്‍ വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ …
Read More »ക്രിസ്മസ് – പുതുവത്സരാഘോഷത്തിൽ കൊല്ലം ജില്ലയില്‍ മാത്രം വിറ്റത് 13.69 കോടിയുടെ മദ്യം…
ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും കൊല്ലം ജില്ലയിൽ മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയര്‍ ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 2.19 കോടി രൂപയുടെ വില്പന നടന്നതായി കണക്കുകള്‍ പറയുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം …
Read More »രാജ്യത്ത് 20 പേര്‍ക്ക് കൂടി അതിതീവ്ര വൈറസ് സ്ഥിരീകരിച്ചു: കേരളത്തില്‍ 1600 പേരെ നിരീക്ഷിക്കും…
ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുതുതായ് 20 പേര്‍ക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 58 ആയി. ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. രോഗം സ്ഥിരീകരിച്ചവരുടെ സാമ്ബിള്‍ രാജ്യത്തെ വിവിധ ലാബുകളിലാണ് പരിശോധിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു. യു.കെയില്‍ …
Read More »ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടം…
ഐ എസ് എല്ലില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ലീഗില്‍ ഗംഭീര ഫോമില്‍ ഉള്ള മുംബൈ സിറ്റിയും ശക്തരായ ബെംഗളൂരു എഫ്സിയും തമ്മിലാണ് മൽസരം. അവസാന രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഒട്ടും ഫോമില്‍ അല്ല. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതുവരെ ബെംഗളൂരു എഫ് സി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാന്‍ ആകും ബെംഗളൂരു എഫ് സിയുടെ ശ്രമം. മുംബൈ …
Read More »രണ്ട് ജില്ലകളില്‍ അതീവ ജാഗ്രത; പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു…
പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനമെമ്ബാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് …
Read More »സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു ; പവന് 37,840 രൂപ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. പവന് ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 37,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. അതീവ ജാഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…. 4730 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
Read More »അതീവ ജാഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്….
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി പകുതിയോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായാണ് ആരോഗ്യവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ജനുവരി 15ഓടെ പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും സ്കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കാനുള്ള …
Read More »