Breaking News

Tag Archives: corona virus

രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു, ഒരു ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് കേസുകൾ…

രാജ്യത്ത് പ്രതിദിന കോവിഡ് 19 കേസുകള്‍ ആദ്യമായി 20,000 കടന്നു. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറില്‍ 20903 കേസുകളണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 6,25,544 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 18213 പേര്‍ ഇതുവരെ മരിച്ചു. 3,79,892 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 2,27,439 പേര്‍ ചികിത്സയില്‍ തുടരുന്നു. രോഗമുക്തി നിരക്ക് 60.72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1,86,626 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8178 പേര്‍ …

Read More »

വന്ദേ ഭാരത് : കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു…

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു. 5 കുട്ടികള്‍ ഉള്‍പ്പെടെ 178 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് പദ്ധതി പ്രകാരം കേരളത്തിലേക്കുള്ള നാലാമത്തെ വിമാന സര്‍വീസ് ആണിത്. വെള്ളിയാഴ്ചയും ജൂണ്‍ 4നും കോഴിക്കോട്ടേക്കും ശനിയാഴ്ച കണ്ണൂരിലേക്കും, ഞായര്‍ തിരുവനന്തപുരത്തേക്കും, തിങ്കളാഴ്ച കൊച്ചിയിലേക്കും സര്‍വീസ് …

Read More »

കൊറോണ വൈറസ്: പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു; കേരളത്തില്‍ 1,000 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍; സജ്ജീകരണങ്ങളോടെ ആരോഗ്യവകുപ്പ്‌…

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി. വിദ്യാര്‍ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യമന്ത്രി നേരിട്ട് എത്തിയാണ് തൃശ്ശൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആയിരത്തിലേറെ ആളുകളെയാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണയുടേതായ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ് ഇവരൊക്കെ. എന്നാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. കാര്യങ്ങള്‍ വിലയിരുത്തി സാഹചര്യം …

Read More »

ലോകത്തെ പിടിച്ചു കുലുക്കി കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന..!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ചൈന ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് …

Read More »

വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി…

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ശക്തമായ പ്രതിരോധ നടപടികള്‍ കേന്ദ്രം സ്ഥീരികരിച്ചിട്ടുണ്ട്, ചൈനയില്‍നിന്ന് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും വിമാനത്താവളങ്ങളില്‍ ആവശ്യമായ …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്: ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ..

കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയിലാണ്​​ രോഗം കണ്ടെത്തിയിരിക്കുന്നത്​. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ, കു​ട്ടി എവി​ടെ​യാ​ണോ​ന്നോ കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സംസ്ഥാന സര്‍ക്കാരെ വിവരം അറിയിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. …

Read More »

കൊറോണ വൈറസ് : 106 മരണം; അതീവ ജാഗ്രതയില്‍ മുംബൈ നഗരം; 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു…

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെ മാത്രം 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1,291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,000 ത്തില്‍ അധികമായിരിക്കുകയാണ്. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന …

Read More »

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..!

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നു വന്നവരാണ് ഇവരിലേറേയും. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. ചൈനയില്‍ നിന്നും, കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ …

Read More »

കൊ​റോ​ണ വൈ​റ​സ്: ജാ​ഗ്ര​ത​യോ​ടെ സം​സ്ഥാ​നം, കോട്ടയത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി നിരീക്ഷണത്തില്‍..

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും നിരീക്ഷണം ശക്തമാക്കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെയാണ് മു​ന്നോ​ട്ട് പോകുന്നത്. കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..! ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ നി​ല​വി​ല്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​ചി​രെ സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് …

Read More »

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്; മൂന്നുപേര്‍ നിരീക്ഷണത്തില്‍…

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസാണ് സൗദി അറേബ്യയിലും പിടിപെടുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം …

Read More »