കൊല്ലം കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കരുനാഗപ്പള്ളി എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായത്. കട പൂര്‍ണമായും തീപിടിത്തം കാരണം കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒരു കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് കണ്ടെത്തല്‍. കരുനാഗപ്പള്ളി, ചാവറ, ശാസ്താംകോട്ട എന്നിസ്ഥലങ്ങളില്‍ നിന്ന് അഗ്നിശമനസേനാകള് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read More »പത്തനംതിട്ടയില്‍ വന്‍ കാട്ടുതീ; ഏക്കറ് കണക്കിന് വനം കത്തിനശിച്ചു..!
പത്തനംതിട്ട ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതീയില്‍ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. ഏക്കറു കണക്കിന് വനഭൂമി കാട്ടുതീയില്‍ കത്തി നശിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതെസമയം തീ നിയന്ത്രിക്കുന്നതിന് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ വാഹനങ്ങള്‍ ഫയര്‍ ഡിപ്പാര്ന്റ്മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കൂപ്പ് റോഡുകളിലൂടെ സഞ്ചരിച്ച് ഉള്‍വനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് അഗ്നിശമന സേനയുടെ …
Read More »കൊല്ലം ശാസ്താംകോട്ടയില്‍ തടാകതീരത്ത് തീപിടിത്തം..!
കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് തീപിടുത്തം. തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡി.ബി. കോളേജിന് തെക്ക് വശത്താണ് തീപിടിത്തമുണ്ടായത്. പുല്ലും പാഴ്ച്ചെടികളും ഉണങ്ങിക്കിടന്നിരുന്നതിനാല് വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് എറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ തടാകതീരത്ത് തീപിടിത്തം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
Read More »