Breaking News

Tag Archives: Rain

അതിതീവ്ര ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്‌ക്കൊപ്പം അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന്‍ സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചിലയിടങ്ങളില്‍ 115.5എംഎം വരെ മഴലഭിക്കാമെന്നാണ് പ്രവചനം. ഇതോടൊപ്പം ശക്തമായ കാറ്റിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ …

Read More »

കനത്തമഴ; തൊടുപുഴ ടൗണ്‍ വെള്ളത്തിലായി…

കഴിഞ്ഞ ദിവസത്തെ ശക്തമായ വേനല്‍ മഴയില്‍ തൊടുപുഴ ടൗണ്‍ വെള്ളത്തിലായി. നഗരത്തില്‍ പല മേഖലകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം കയറി നാശം നേരിട്ടിട്ടുണ്ട്. മാര്‍ക്കറ്റ് റോഡ്, പാലാ റോഡ്, മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംങ്ക്ഷന്‍, പ്ലസ് ക്ലബിന് സമീപം, കാഞ്ഞിരമറ്റം കവല, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജങ്ഷന്‍, പഴയ ബസ് സ്റ്റാന്റ്, കാരിക്കോട് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇടിമിന്നലിന്റെ …

Read More »

വരാന്‍പോകുന്നത് ഇരട്ട ന്യൂനമര്‍ദ്ദം; കേരളത്തിൽ മൺസൂൺ എത്തുന്നത്‌ ജൂൺ 5 അല്ല; അതിനുമുന്നേ കാലവർഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെത്താന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ …

Read More »

ചിലയിടങ്ങളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവ്‌സഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…

യുഎഇയില്‍ ഇന്ന് ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവ്‌സഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് ഇപ്പോള്‍ തണുപ്പ് കൂടിയ സാഹചര്യമാണ് നിലവില്‍. റാസല്‍ഖൈമ ജബല്‍ ജൈസ് മലനിരകളില്‍ ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നവെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ യുഎഇയില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. എന്നാല്‍, യുഎഇയിലെ പര്‍വതമേഖലകളിലും തീരദേശങ്ങളിലും കാറ്റ് ശക്തമാണ്. ദുബായ്, ഷാര്‍ജ, അജ്മാന്‍, …

Read More »

കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേ​ര്‍ മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു…

തെ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വെള്ളപ്പൊക്കത്തിലും 57 പേ​ര്‍ മരണപ്പെട്ടു. മി​നാ​സ് ജെ​റൈ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ച​ത്. 48 പേ​രാ​ണ് ഇവിടെ മാത്രം മരണപ്പെട്ട​ത്. പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..! മണ്ണിടിച്ചിലില്‍ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ , ഇബിറൈറ്റ്, ബെറ്റിം,എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് . വെ​ള്ള​പ്പൊ​ക്ക​വും …

Read More »