Breaking News

Mobile

ജോഷ് ; ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ആപ്പ്; നാളെ പുറത്തിറക്കും

കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് നല്‍കിയ ഡിജിറ്റല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ടിക് ടോകിനെ വെല്ലാന്‍ ഇനി മുതല്‍ ജോഷ് ആപ്പ്. വാര്‍ത്താ-വിനോദ-വീഡിയോ മാധ്യമമായ ഡെയ്‌ലി ഹണ്ട് ആണ് ജോഷ് ആപ്പ് പുറത്തിറക്കുന്നത്.  സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1 മണിക്ക് ജോഷ് ആപ്പ് പുറത്തിറക്കും. ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത. ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. …

Read More »

ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…

ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്‍കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച്‌ …

Read More »

ഇന്ത്യ തുടക്കമിട്ടു; ചൈനയ്ക്ക് ഇരുട്ടടിയുമായി കുടുതൽ രാജ്യങ്ങൾ: ചൈനീസ് ആപ്പ് നിരോധനത്തിന് യുഎസും ആസ്ട്രേലിയയും

ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ സമാന നീക്കത്തിനൊരുങ്ങി അമേരിക്കയും ആസ്ട്രേലിയയും. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് …

Read More »

ലോക്​ഡൗണിലും കുതിച്ച്‌​ റിലയൻസ്​ ജിയോ; വമ്ബൻ നിക്ഷേപം നടത്തി അബുദാബി..!

കഴിഞ്ഞ രണ്ട്​ മാസങ്ങളായി മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോയിലേക്ക്​ ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്​. ഏറ്റവും ഒടുവിലായി​ ജിയോയിലേക്ക്​ നിക്ഷേപം നടത്തിയിരിക്കുന്നത്​. അബുദാബി സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.​െഎ.എ. സിൽവർ ലേക്കി​​െൻറ രണ്ടാം നിക്ഷേപത്തിന്​ പിന്നാലെയാണ്​ റിലയൻസ് ജിയോയുടെ 1.16 ശതമാനം ഓഹരികളിൽ അബുദാബി ഇൻവെസ്റ്റ്മ​െൻറ്​ അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്​. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.​െഎ.എയുടേത്​. അബുദാബി അടിസ്ഥാനമാക്കിയുള്ള …

Read More »

വൻ പരിഷ്​കാരത്തിനൊരുങ്ങി ട്രായ്; മൊബൈൽ നമ്പർ ഇനിമുതൽ 11 അക്കം…

രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച്​ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ​). രാജ്യത്ത്​ ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്​ച പുറത്തിറക്കിയിരുന്നു. രാജ്യത്ത്​ മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന്​ 11​​ ആക്കുന്നതാണ്​ അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനായാണ്​ ഇത്തരമൊരു നീക്കമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പരിഷ്​കരണത്തിലൂടെ 1000 കോടി നമ്പറുകൾ ലഭ്യമാക്കാൻ …

Read More »

വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; പുതിയ തട്ടിപ്പ് ഇങ്ങനെ ; തട്ടിപ്പിന് ഇരയായാല്‍ ആദ്യം ചെയ്യേണ്ടത് ഇങ്ങനെ…

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാട്‌സാപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക …

Read More »

ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ…

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവു കൂടുതൽ ആവശ്യക്കാരുള്ള ബ്രാന്റാണ് ചൈനീസ് കമ്പനിയായ ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിവൈസുകളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ച കമ്പനി എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും അതിലൂടെ വിപണിയിൽ സജീവമായി നിൽക്കാനും ശ്രദ്ധിക്കാറുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിശ്വസ്തവും സുതാര്യവും മികച്ച ഓഫറുകൾ നൽകുന്നതുമായ പ്ലാറ്റ്ഫോമാണ് ആമസോൺ. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് കഴിഞ്ഞാൽ എംഐയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് …

Read More »

ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം…

സംസ്ഥാനത്തെ മദ്യ വില്പ്പനയ്ക്കായ് ബിവറേജസ് കോർപ്പറേഷന് വേണ്ടി വികസിപ്പിച്ചെടുത്ത വെർച്യൽ ക്യൂ ആപ്പായ ബെവ് ക്യൂവിന് കഴിഞ്ഞ ദിവസം ഗൂഗിൾ അംഗീകാരം ലഭിച്ചിരുന്നു. ആപ്പിന്റെ ബീറ്റ വേർഷൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. ആപ്പ് എല്ലാവർക്കും ലഭ്യമാകുന്നതോടെ മദ്യ വിതരണം ആപ്പിലൂടെ മാത്രമാക്കി ചുരുക്കാനും സർക്കാരിന് പദ്ധതിയുള്ളതായാണ് സൂചന. ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്ക് വർദ്ധിച്ചാൽ സാമൂഹിക അകലം നടപ്പാകില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ ഈ പുതിയ നടപടി. രണ്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന …

Read More »

എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു; ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും..!

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി 179 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ ആനുകൂല്യങ്ങളും സൗജന്യ കോളുകളും നല്‍കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിനൊപ്പം ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സിന്റെ 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. 179 രൂപ പ്ലാന്‍ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് …

Read More »